Posts

Showing posts from October, 2019

Story Of Isa Nabi (عليه السلام)- part 36

Image
   ഈസാ (അ) മരണപ്പെടുമ്പോൾ മുസ്ലിം ലോകം മനസ്സുരുകി കരയും. മദീനയിലേക്കു മയ്യിത്ത് കൊണ്ട് പോവുമെന്നും, അനേക ജനങ്ങൾ മയ്യിത്ത് നിസ്ക്കരിക്കുമെന്നും, റൗളാശരീഫിൽ ഉമർ (റ) വിന്റെ ഖബറിന്നുസമീപം ഖബറടക്കപ്പെടുമെന്നും രേഖകൾ പറയുന്നു.  ഇമാം മഹ്ദി (റ) വിന്റെ ജന്മനാട് മദീനയാകുന്നു. പലരുടെയും അഭിപ്രായം മഹദിയുടെ ഭരണകാലം ഏഴ് വർഷം ആകുന്നു. റോമക്കാരുമായി നിരന്തരയുദ്ധം നടത്തും ജയിക്കും, അനുഗ്രഹങ്ങളുടെ കാലമാണത്.  ഈസാ (അ)ന്റെ കാലവും അനുഗ്രഹീതമാണ്. ഈസാ (അ)ന്റെ വിയോഗത്തോടെ ഖിയാമത്തിന്റെ അലാമത്തുകൾ വേഗത്തിൽ വരും. ലോകം അവസാനിക്കും.  പരലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്നത് പ്രവാചകന്മാരാകുന്നു. ഔലിയാക്കൾ, ശുഹദാക്കൾ, സ്വാലിഹീങ്ങൾ. ഇവരെല്ലാം ആദരിക്കപ്പെടും. പരലോകത്ത് വിചാരണ തുടങ്ങുന്നു. നീണ്ട വിചാരണ. രക്ഷാ-ശിക്ഷകൾ പ്രഖ്യാപിക്കപ്പെടും. സ്വർഗ്ഗവാസികൾ അങ്ങോട്ടുപോവുന്നു. നരകവാസികൾ അവരുടെ കേന്ദ്രത്തിലേക്ക് പോവും.  "തുഹ്ഫത്തുൽ അബ്റാർ ഫീ അശ്റത്തിസ്സാഅത്ത്' എന്ന കിതാബിൽ നബി ﷺ തൃക്കല്ല്യാണത്തെക്കുറിച്ച് വിശദമായ വിവരണമുണ്ട്. മർയം (റ), ആസിയ (റ), കുൽസൂ (റ) എന്നിവരെ അല്ലാഹു ﷻ നബി ﷺ തങ്ങൾക്ക് വിവാഹം ചെയ്തു

Story Of Isa Nabi (عليه السلام)- part 35

Image
   ആകാശത്തേക്കുയർത്തപ്പെട്ട ഈസാ (അ) ഒരിക്കൽ ഭൂമിയിൽ ഇറങ്ങിവരും. ഈസാ (അ) ന്റെ ഇറങ്ങിവരൽ ഖിയാമം നാളിന്റെ പ്രധാന അടയാളങ്ങളിൽ പെട്ടതാകുന്നു.  മുസ്ലിംകളും ജൂതന്മാരും തമ്മിൽ ഏറ്റുമുട്ടൽ നടക്കും. ധാരാളം നാശനഷ്ടങ്ങൾ യുദ്ധം മൂലമുണ്ടാവും. മുസ്ലിംകൾക്ക് പരീക്ഷണകാലമാണ്.  ഈമാൻ രക്ഷപ്പെടുത്താൻ വളരെ പ്രയാസം നേരിടും. ദജ്ജാൽ മുസ്ലിംകൾക്ക് വമ്പിച്ച നാശനഷ്ടങ്ങൾ വരുത്തും. ദജ്ജാലിനെ വധിക്കുന്നത് ഈസാ (അ) ആകുന്നു. അക്കാര്യം അറിയാവുന്നവർ ഈസാ (അ) നെ കാത്തിരിക്കും.  ഡമസ്കസിന് കിഴക്കുള്ള വെള്ളമിനാരത്തിന് സമീപം രണ്ട് മലക്കുകളുടെ ചിറകുകളിൽ കൈവെച്ച് കൊണ്ട് ഇറങ്ങിവരും. പ്രഭാത സമയത്താണ് ഇറങ്ങിവരിക.  സുബ്ഹി നിസ്കാരത്തിന്റെ സമയം. ബാങ്ക് മുഴങ്ങുന്നു. അല്പം കഴിഞ്ഞ് ഇഖാമത്ത് കൊടുക്കുന്നു. ഈസാ (അ) മസ്ജിദിൽ പ്രവേശിക്കും. സുബ്ഹി നിസ്കരിക്കും.  അതിന്ന്ശേഷം ദജ്ജാലിനെ വധിക്കാൻ പുറപ്പെടും. ഈസാ (അ) നെ കാണുന്നതോടെ ദജ്ജാൽ പിന്തിരിഞ്ഞോടും. നബി അവനെ പിന്തുടരും. വധിക്കും. വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം.  "നിശ്ചയമായും ഈസാ അന്ത്യസമയത്തിനുള്ള ഒരു അറിവ് (അടയാളം) ആകുന്നു. അതിനാൽ നിങ്ങൾ അതിനെപ്പറ്റി ഒട്ടും സംശയിക്കേ

Story Of Isa Nabi (عليه السلام)- part 34

Image
   ലോകാവസാനത്തെക്കുറിച്ച് നബി ﷺ സ്വഹാബികൾക്ക് വിവരിച്ചു കൊടുത്തു. സ്വഹാബികൾ ഭയന്നുപോയി. അന്ത്യനാളിലെ ഭയാനക സംഭവങ്ങൾ..! അന്ത്യനാളിന്റെ അടയാളങ്ങളായിരുന്ന മഹാസംഭവങ്ങൾ വിവരിച്ചു. അതിനുശേഷം ചെറിയ അടയാളങ്ങളായി വിശേഷിപ്പിക്കപ്പെട്ട കാര്യങ്ങൾ പറഞ്ഞു.  വല്ലാത്ത ഉത്കണ്ഠയോടെ സ്വഹാബികൾ അവ കേൾക്കുന്നു. എല്ലാം നേരിൽ കാണുംപോലെ. അന്ത്യനാളിന്റെ പ്രധാന അടയാളങ്ങളിൽ പെട്ടതാണ് ഇമാം മഹ്ദി (റ) ന്റെ ആഗമനം.  മസീഹുദ്ദജ്ജാലിന്റെ അരങ്ങേറ്റം തുടർന്നുണ്ടാവുന്നു. പിന്നാലെ ഈസാ (അ) ഇറങ്ങിവരുന്നു. മുസ്ലിം ലോകം പ്രശ്നസങ്കീർണ്ണമായിത്തീരുന്നകാലം. പടിഞ്ഞാറൻ ശക്തികൾ മുസ്ലിം ലോകത്തെ വരിഞ്ഞുമുറുക്കും. മുഅ്മിനീങ്ങൾ വല്ലാതെ കഷ്ടപ്പെടും. അക്കാലത്താണ് ഇമാം മഹ്ദി (റ) പ്രത്യക്ഷപ്പെടുന്നത്.  സമാധാനത്തിന്റെ സന്തോഷത്തിന്റെ കാലം വരും. മഹ്ദി (റ) വലിയ എതിർപ്പുകൾ നേരിടും. മുഅ്മിനീങ്ങൾ അദ്ദേഹത്തോടൊപ്പം കൂടും. വമ്പിച്ച മുസ്ലിം സൈന്യം രൂപംകൊള്ളും. അനീതിക്കെതിരെ ആഞ്ഞടിക്കും. വിജയം നേടും. മുസ്ലിംകളുടെ പ്രതാപകാലം തിരിച്ചുവരും...  ജൂത ഭീകരനാണ് ദജ്ജാൽ. ദജ്ജാലിനെ ജൂതൻമാർ ആർത്ത് വിളിച്ചു സ്വീകരിക്കും. പ്രധാന അനുയായികൾ ജൂതന്മാർ തന്നെ. ലോ

Story Of Isa Nabi (عليه السلام)- part 33

Image
   അഞ്ചു വർഷങ്ങൾ. സംഭവ ബഹുലമായ അഞ്ചു വർഷങ്ങൾ കടന്നുപോയി. മർയം (റ) യുടെ ആയുസ്സ് അവസാനിച്ചു. മർയം (റ) വഫാത്തായി. മരണപ്പെടുമ്പോൾ മർയം (റ)വിന്ന് അമ്പത്തി മൂന്ന് വയസ്സ് പ്രായമായിരുന്നുവെന്ന് ഒരു റിപ്പോർട്ടിൽ കാണുന്നു.  ഹസൻ ബസ്വരി (റ) പറയുന്നു: ആകാശത്തേക്ക് ഉയർത്തപ്പെടുമ്പോൾ ഈസാ (അ)ന്ന് മുപ്പത്തിനാല് വയസ്സ് പ്രായമായിരുന്നു.  ഹമ്മാദുബ്നു സൽമ പറയുന്നു: ആകാശത്തിലേക്ക് ഉയർത്തപ്പെടുമ്പോൾ ഈസാ (അ) ന്റെ പ്രായം മുപ്പത്തിമൂന്ന് ആയിരുന്നു.  അബൂസ്വാലിഹ്, അബൂ മാലിക് എന്നിവരിൽ നിന്ന് സുദ്ദി ഉദ്ധരിക്കുന്നു. ഈസാ (അ) ന്റെ ജീവിതകാലത്ത് നടന്ന സംഭവം. "ഇസാഈല്യരിൽ പെട്ട ഒരു രാജാവ് മരണപ്പെട്ടു. സംസ്കരിക്കാനായി ചുമന്നുകൊണ്ട് പോവുകയാണ്. അപ്പോൾ ഈസാ (അ) വന്നു. അല്ലാഹു ﷻ വിനോട് പ്രാർത്ഥിച്ചു. അല്ലാഹു ﷻ രാജാവിന്ന് ജീവൻ തിരിച്ചു നൽകി."  ജനങ്ങളെല്ലാം ഈ സംഭവത്തിന്ന് ദൃക്സാക്ഷികളായി. ഒരിക്കൽ ഈസാ (അ) പറഞ്ഞു: എന്റെ ഭവനം മസ്ജിദ് ആകുന്നു. എന്റെ വിളക്ക് ചന്ദ്രനാകുന്നു. എന്റെ പാനീയം വെള്ളമാകുന്നു. എന്റെ വസ്ത്രം കമ്പിളിയാകുന്നു. എന്റെ കൂട്ടുകാർ മിസ്കീൻമാരാകുന്നു...  മറ്റൊരിക്കൽ ഈസാ (അ) പറഞ്ഞു: ഗോതമ്പിന്റെ

Story Of Isa Nabi (عليه السلام)- part 32

Image
   ളസാക് (റ) വിന്റെ റിപ്പോർട്ട്. ഈസാ (അ) ആകാശത്തേക്ക് ഉയർത്തപ്പെട്ട രാത്രി ഉമ്മ മർയം (റ) കൂടെയുണ്ട്. ഉമ്മയും മകനും വേർപിരിയുകയാണ്. കണ്ണീരോടെ വിടപറഞ്ഞു...  ഒരു മേഘം താഴ്ന്നുവന്നു. ഈസാ(അ) അതിൽ ഇരുന്നു. മേഘം ഉയർന്നു. ഈസാ (അ) തന്റെ പുതപ്പ് ഉമ്മാക്ക് നൽകി. ഉമ്മ അത് മാറോട് ചേർത്തു പിടിച്ചു വിതുമ്മിക്കരഞ്ഞു. ഉമ്മ പറഞ്ഞു: ഖിയാമം നാളിൽ എനിക്കും എന്റെ മകന്നും പരസ്പരം തിരിച്ചറിയാനുള്ള അടയാളമാണിത്. ഈസാ (അ) തന്റെ തലപ്പാവ് ശിഷ്യനായ ശംഊൻ അവർകൾക്ക് നൽകി.  മേഘം ഉയരാൻ തുടങ്ങി. നിറഞ്ഞ കണ്ണുകളോടെ ഉമ്മ നോക്കിനിന്നു. ഉമ്മ കൈകൊണ്ട് യാത്രാമംഗളം അറിയിച്ചു. മർയം (റ) തന്റെ മകനെ സ്നേഹിച്ചത് പോലെ ഏത് ഉമ്മാക്കാണ് സ്വപുത്രനെ സ്നേഹിക്കാൻ കഴിയുക..!  പിതാവിന്റെയും മാതാവിന്റെയും സ്നേഹമാണവർ ഈസാ (അ)ന്ന് നൽകിയത്. ഇരട്ടി സ്നേഹം. മകൻ കൺമുമ്പിൽ നിന്ന് മറഞ്ഞപ്പോഴുള്ള ദുഃഖവും അങ്ങനെ തന്നെ. എല്ലാം അല്ലാഹുﷻവിൽ സമർപ്പിച്ചു. ആ സമർപ്പണത്തിൽ ആശ്വാസം കണ്ടു.  അൽഹാഫിള് ഇബ്നു അസാകിറിന്റെ റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു: ജൂതന്മാർ തങ്ങൾ ഈസായെ കുരിശിൽ തറച്ചുകൊന്നു എന്ന് പ്രചരിപ്പിച്ചു. കുരിശ് സംഭവം നടന്നു ഏഴാദിവസം രണ്ട് സ്ത്രീകൾ

Story Of Isa Nabi (عليه السلام)- part 31

Image
ശക്തമായ ഈമാൻ    "നമുക്കു കടൽ തീരത്തേക്ക് പോവാം." ഈസാ (അ) ശിഷ്യന്മാരോട് പറഞ്ഞു. എല്ലാവരും നടന്നു കടൽ തീരത്തെത്തി.  ഈസാ (അ) കടലിലേക്കിറങ്ങി. ജലവിതാനത്തിലൂടെ നടന്നു. തിരമാലകൾ ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു. അതിനൊപ്പം ഈസാ (അ) ഉയരുകയും താഴുകയും ചെയ്യുന്നത് ശിഷ്യന്മാർ കണ്ടു. അതിശയപ്പെട്ടു..!!  ഫുളെലുബ് ഇയാള് (റ) റിപ്പോർട്ട് ചെയ്യുന്നു. ശിഷ്യന്മാർ ഈസാ (അ) നോട് ചോദിച്ചു. "ഓ.... ഈസബ്നുമർയം..! അങ്ങ് എന്തുകൊണ്ടാണ് താഴ്ന്നുപോവാതെ ജലവിതാനത്തിൽ നടക്കുന്നത്..?"  ഉടനെ വന്നു മറുപടി: "ഈമാനും യഖീനും കൊണ്ട്." അപ്പോൾ ശിഷ്യന്മാർ പറഞ്ഞു: "ഞങ്ങൾക്കും ഈമാനുണ്ട്. യഖീനും ഉണ്ട്." “എന്നാൽ വെള്ളത്തിൽ നടന്നോളൂ... എന്നെപ്പോലെ."  ഈസാ (അ) കടലിലേക്കിറങ്ങി. ശിഷ്യന്മാരും കൂടെ ഇറങ്ങി. ശിഷ്യന്മാർ വെള്ളത്തിൽ താഴ്ന്നുപോയി. എല്ലാവരേയും ഈസാ (അ) പിടിച്ചു കരക്കുകയറ്റി. തങ്ങളുടെ ഈമാനും യഖീനും ദുർബ്ബലമാണെന്ന് ശിഷ്യന്മാർക്കു ബോധ്യമായി.  ഈസാ (അ) ചോദിച്ചു: "എന്തേ നിങ്ങൾക്ക് പറ്റിയത്..?" "ഞങ്ങൾ കടൽത്തിരകൾ കണ്ട് ഭയന്നുപോയി."  "തിരകളെയാണോ

Story Of Isa Nabi (عليه السلام)- part 30

Image
   സൂറത്ത് ആലു ഇംറാനിലെ രണ്ട് വചനങ്ങൾ നോക്കാം. "സത്യം നിഷേധിച്ചവരെ ഇഹത്തിലും പരത്തിലും ഞാൻ കഠിനമായി ശിക്ഷിക്കും.. അവർക്കു സഹായികളായിട്ട് ആരുംതന്നെ ഉണ്ടാവുകയില്ല." (3:56) "എന്നാൽ, വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ നിർവ്വഹിക്കുകയും ചെയ്തവർക്ക് അല്ലാഹു പ്രതിഫലം പൂർത്തിയാക്കിക്കൊടുക്കുകയും ചെയ്യും. അല്ലാഹു അക്രമികളെ സ്നേഹിക്കുകയില്ല." (3:57)  ആ രാത്രിയിൽ പന്ത്രണ്ട് ദുഷ്ടന്മാർ പതുങ്ങിവരികയാണ്, അവർ ഈസാ (അ)ന്റെ താവളം വളഞ്ഞു. ഇനിയെന്ത് വേണം? കൂടിയാലോചന നടത്തി. ഒരാൾ കത്തിയുമായി അകത്ത് കയറുക. ഈസായെ പിടിച്ചുകൊണ്ട് വരിക. കുരിശിൽ തറയ്ക്കുക. ഒരാൾ കത്തിയുമായി അകത്ത് കയറി. അവിടെയെല്ലാം പരിശോധന നടത്തി. അകം ശൂന്യം. ഒരാളുമില്ല...  സമയം നീങ്ങി. അകത്ത് പോയ ആൾ പുറത്തുവന്നില്ല. ഇതെന്ത് പറ്റി..? പുറത്തുള്ളവർ അസ്വസ്ഥരായി. അവർ ആയുധങ്ങളുമായി അകത്ത് കയറി. നേരത്തെ കയറിയ ആൾ നിരാശനായി നിൽക്കുന്നു. അയാളുടെ മുഖം ഈസാ (അ) ന്റെ മുഖം പോലെയിരിക്കുന്നു. മുഖത്തിന് വല്ലാത്ത രൂപ സാദൃശ്യം. സംശയം വേണ്ട. ഇത് അവൻ തന്നെ. ഈസ...  പിടിയവനെ..! എല്ലാവരും ചേർന്നു അവനെ പിടികൂടി. വലിച്ചിഴച്ചുകൊണ്ട് വന്നു. അരണ

Popular posts from this blog

Story Of Isa Nabi (عليه السلام)- part 28

Story Of Isa Nabi (عليه السلام) --- Part : 04

Story Of Isa Nabi (عليه السلام)- part 30